കൊച്ചി: രാജ്യത്തെ മൂന്നാമത്തെ വലിയ മൊബൈല് സേവന ദാതാക്കളും കേരളത്തിലെ ഒന്നാം സ്ഥാനക്കാരുമായ ഐഡിയ സെല്ലുലാര് ലിമിറ്റഡ് സംസ്ഥാനത്ത് 3ജി സേവനം ആരംഭിച്ചു. തുടക്കത്തില് എറണാകുളം, കോഴിക്കോട്, മലപ്പുറം, തൃശൂര്, ആലപ്പുഴ, കൊല്ലം, പത്തനംതിട്ട ജില്ലകളിലാണ് ഐഡിയയുടെ 'ഗോള്ഡ് സ്റ്റാന്ഡേര്ഡ്' 3ജി സേവനം ലഭിക്കുക.
ഐഡിയ 3ജി സര്വീസിന്റെ കേരളത്തിലെ ഉദ്ഘാടനം കമ്പനിയുടെ ഡെപ്യൂട്ടി മാനേജിങ് ഡയറക്ടര് അംബരീഷ് ജെയിനും കേരള സര്ക്കിള് ചീഫ് ഓപറേറ്റിങ് ഓഫീസര് ബി.രാമകൃഷ്ണയും ചേര്ന്ന് നിര്വഹിച്ചു.
വീഡിയോ കോണ്ഫറന്സിങ്, ഐഡിയ മാള് ആപ്ലിക്കേഷന് സ്റ്റോര്, മൊബൈല് ടിവി, വീഡിയോ ഓണ് ഡിമാന്ഡ്, ഹൈസ്പീഡ് ഇന്റര്നെറ്റ് ബ്രൗസിങ്് തുടങ്ങിയ അത്യാധുനിക സൗകര്യങ്ങള് 3ജിയിലൂടെ ഐഡിയ ഉപഭോക്താക്കള്ക് ക് ലഭ്യമാകുമെന്ന് അംബരീഷ് ജെയിന് അറിയിച്ചു.
ബില്തുക പരമാവധി കുറക്കാന് സഹായകമാംവിധം 'ടൈം ബേസ്ഡ്' ബില്ലിങ്് പ്ലാനാണ് 3ജി സര്വീസുകള്ക്കായ ി ഐഡിയ അവതരിപ്പിക്കുന്നതെന് ന് രാമകൃഷ്ണ പറഞ്ഞു.
വിവിധതരം ഹാന്ഡ് സെറ്റുകളും മറ്റ് ഉപകരണങ്ങളും വഴി അത്യാധുനിക ഡാറ്റാ സര്വ്വീസുകള് ഉപയോഗിക്കാന് മൊബൈല് വരിക്കാര്ക്ക് സഹായകരമായ മൂന്നാം തലമുറ മൊബൈല് സേവനമായ 3ജി ഇപ്പോള് കേരളത്തിനു പുറമെ മധ്യപ്രദേശ്, ഗുജറാത്ത്, ഹിമാചല് പ്രദേശ്. മഹാരാഷ്ട്ര, ഹരിയാന, യു.പി, എന്നിവിടങ്ങളിലു ം ഐഡിയ ആരംഭിച്ചിട്ടുണ് ട്.
ഇഷ്ടപ്പെട്ട സര്വീസുകള് വരിക്കാര്ക്ക് തിരഞ്ഞെടുക്കാന് പാകത്തില് 'മൈ ഐഡിയ' സ്റ്റോറുകളില് 'എക്സ്പീരിയന്സ് കിയോസ്ക്കു'കള് തുറന്നിട്ടുണ്ട് . ഏപ്രില് മധ്യത്തോടെ ഐഡിയയുടെ 3ജി സേവനം രാജ്യത്തെ 750 കേന്ദ്രങ്ങളിലേക ്ക് വ്യാപിപ്പിക്കുമ െന്ന് അദ്ദേഹം വ്യക്തമാക്കി.
എവിടെയൊക്കെ ലഭിക്കും?
എറണാകുളം, കോഴിക്കോട്, മലപ്പുറം, തൃശൂര്, ആലപ്പുഴ, കൊല്ലം, പത്തനംതിട്ട ജില്ലകളിലായി തുടക്കത്തില് കോഴിക്കോട് നഗരം, പയ്യോളി, കൊയിലാണ്ടി , ഫറോക്ക ്, ബേപ്പൂര് , മലപ്പുറം, കോട്ടക്കല്, വേങ്ങര, പരപ്പനങ്ങാടി, തൃശൂര്, ഒല്ലൂര്, മണ്ണുത്തി, ചേറൂര്, അമലനഗര്, തൃപ്രയാര്, കൊച്ചിനഗരം, ഫോര്ട്ട്കൊച്ചി, തൃപ്പൂണിത്തുറ, കളമശേരി, ആലുവ, ആലപ്പുഴ, ചേര്ത്തല, അടൂര്, കൊട്ടാരക്കര, പുനലൂര് എന്നീ പ്രദേശങ്ങളിലാണ് തുടക്കത്തില് ഐഡിയയുടെ 3ജി സേവനം ലഭ്യമാകുക.
ഈ വര്ഷം പകുതിയോടെ സംസ്ഥാനത്തിന്റെ 175 പട്ടണങ്ങളിലേക്ക ും 2012 സാമ്പത്തിക വര്ഷത്തിന്റെ അവസാനത്തോടെ 1,215 കേന്ദ്രങ്ങളിലേക ്കും സേവനം വ്യാപിപ്പിക്കുമ െന്ന് അംബരീഷ് ജെയിന് 3ജി സേവനം അവതരിപ്പിച്ചുകൊ ണ്ട് അറിയിച്ചു